Banner Ads

ആശുപത്രിയുടെ രണ്ടാം നിലയിൽനിന്ന് വീണ് ; യുവാവിനു ദാരുണാന്ത്യം

ബംഗളൂരു: ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജിംസ്) സർക്കാർ ആശുപത്രിയിൽ യുവാവ് ആശുപത്രിയുടെ രണ്ടാം നിലയിൽനിന്ന് വീണ് മരിച്ചു.ക്ഷയരോഗത്തിന് ചികിത്സയിലായിരുന്ന സാം കോളനിയിലെ ഡെക്കാൻ കോളജിന് സമീപം താമസിച്ചിരുന്ന സയ്യിദ് അസ്ഹറുദ്ദീനാണ്(33) മരിച്ചത്. അനാരോഗ്യം മൂലം വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അശ്രദ്ധമൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് അസറുദ്ദീന്റെ ഭാര്യ ബ്രഹ്മപുര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *