
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നതിനാൽ അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഇന്ന് (ജൂൺ 28, ഞായറാഴ്ച) വൈകിട്ട് നാല് മണിക്ക് 10 സെന്റിമീറ്റർ വീതം ഉയർത്തും.
കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 80 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുള്ളവരും ജാഗ്രത പുലർത്തണമെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എ നിസ അറിയിച്ചു.