Banner Ads

വനിതാ ടി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

അബുദാബി : വനിതാ ടി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. രാഷ്ട്രീയ അസ്ഥിരത കാരണം വേദി ബംഗ്ലാദേശിൽ നിന്ന് യുഎഇയിലേക്ക് മാറ്റി.  ഷാര്‍ജയിലും, ദുബായിലുമായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.  യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാര്‍ജയില്‍ തുടങ്ങുന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലാദേശ് അയര്‍ലന്‍ഡിനെയാണ് നേരിടുന്നത്.  ദുബായില്‍ പാകിസ്ഥാന്‍ ശ്രീലങ്കയുമായി വൈകുന്നേരം ആറിന് ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മല്‍സരം വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ ന്യൂസിലന്‍ഡിനെതിരെയാണ്.

ഇന്ത്യ പാക് പോരാട്ടം ഈമാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും.  ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യ ഇത്തവണ എങ്ങനെയും കപ്പ് നേടണമെന്ന ലക്ഷ്യത്തിലാണുള്ളത്.  2020ലാണ് ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിയത്. എന്നാല്‍ പ്രവചനാതീതമായി ഓസ്ട്രേലിയയോട് തോറ്റു. ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഇതുവരെ ആറ് തവണയാണ് ലോക കിരീടം നേടിയത്.

വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍,  തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന തുടങ്ങിയ മലയാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം.  ഇന്ത്യയുടെ എല്ലാമല്‍സരങ്ങള്‍ക്കും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി ആകുന്നത്.  പുരുഷ-വനിതാ മല്‍സരങ്ങളുടെ സമ്മാനതുക ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *