Banner Ads

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് ഇനി ഫ്രീ യാത്ര; ടിക്കറ്റ് മെഷീനുകളിൽ മാറ്റം, കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ഗ്യാരണ്ടികളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കെഎസ്ആർടിസിയിൽ പഠനം ആരംഭിച്ചു. സ്ത്രീകളുടെ കൃത്യമായ കണക്കെടുക്കുന്നതിനായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിൽ മാറ്റം വരുത്തി. ഇനി മുതൽ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തണം.

പ്രതിദിനം ശരാശരി 23.5 ലക്ഷം യാത്രക്കാരുള്ള കെഎസ്ആർടിസിയിൽ 45 ശതമാനത്തോളം സ്ത്രീകളാണെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം 90 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.