Banner Ads

പാഞ്ഞടുത്ത കാട്ടാന; ഫോട്ടോയെടുക്കാൻ ശ്രമിച്ചവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലക്കാട് :ഫോട്ടോയെടുക്കാൻ ശ്രമിച്ച ആളുകൾക്ക് നേരെ പാഞ്ഞ് അടുത്ത് കാട്ടാന. പാലക്കാട് നെല്ലിയാമ്പതിയിലാണു സംഭവം. നെല്ലിയാമ്പതി വനമേഖലയിലുള്ള പാതയിലാണ് കാട്ടാനയും കുട്ടിയാനയും നീലയുറപ്പിച്ചത്. ഇതോടെ പാതയിൽ വാഹനം ഗതാഗതം തടസ്സപ്പെട്ടു.

ഇതിനിടയിൽ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആളുകൾക്ക് നേരെ കുട്ടിയാന പാഞ്ഞടുത്തു. പിന്നീട് ആന തിരിഞ്ഞുപോയി. ഏറെ നേരം റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ പിന്നീട് വനമേഖലയിലേക്ക് കയറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നെല്ലിയാമ്പതി ജനവാസ മേഖലയിലും പാതയിലും കാട്ടാനകളുടെ സാന്നിധ്യം ഉണ്ടാകുന്നത്.