Banner Ads

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ജോലികഴിഞ്ഞ് മടങ്ങിയ യുവാവിന് ദാരുണാന്ത്യം

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശി ശാന്തകുമാർ ആണ് മരിച്ചത്. താവളം-മുള്ളി റോഡിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ശാന്തകുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.

റോഡിൽ കാട്ടാന നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടി. ആക്രമണത്തിൽ വീഴ്ച സംഭവിച്ച് അദ്ദേഹത്തിൻ്റെ വാരിയെല്ലുകൾ പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.