Banner Ads

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍; യുവാവിന് ഗുരുതര പരിക്ക്.

വയനാട്:എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയില്‍ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേര്‍ക്ക് ആന പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേര്‍ തിരിഞ്ഞോടി. എന്നാല്‍ സതീശന്‍ ഓടുന്നതിനിടയില്‍ ആന പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ചേകാടി പൊളന്നയില്‍ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സതീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി.ആനയുടെ കൊമ്ബ് സതീഷിന്റെ വയറില്‍ തുളഞ്ഞ് കയറി.

Leave a Reply

Your email address will not be published. Required fields are marked *