Banner Ads

ആയുർവേദ ആശുപത്രികളിലെ ഫർണിച്ചർ വാങ്ങലിൽ വ്യാപക തിരിമറി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സമഗ്ര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ധനകാര്യ വകുപ്പിന്റെ അന്വേഷണം മാത്രം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഈ കർശന നടപടി.

കണ്ണൂർ പിണറായിയിലെ ഗവ ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വാങ്ങിക്കൂട്ടിയ സംഭവത്തിലുൾപ്പെടെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി ആർ സജിക്കെതിരെയാണ് അന്വേഷണം നീളുന്നത്.

മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നീ ഗവ ആയുർവേദ ആശുപത്രികളിലേക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി വൻതോതിൽ പർച്ചേസ് നടത്തിയതായി റിപ്പോർട്ടിലുണ്ട്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ വ്യക്തമായ പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണത്തിന് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയത്.