Banner Ads

സ്കൂൾ പ്രവേശനനത്തിനു കാത്തിരിക്കവെ ; തീരാ നൊമ്പരമായി നാലുവയസുകാരി

കൊല്ലം: സ്കൂൾ പ്രവേശനനത്തിനു കാത്തിരിക്കവെ തീരാ നൊമ്പരമായി നാലുവയസുകാരി. കളിച്ചുകൊണ്ടിരിക്കെ പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു.കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം.