Banner Ads

സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ; യുവാവിനെ കാണാതായി ട്രെയിനിൽ നിന്നും തെറിച്ചുവീണ് അപകടത്തിൽ പെട്ടതായി സംശയം, അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല

റാന്നി: സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവാവിനെ കാണാതായി ട്രെയിനിൽ നിന്നും തെറിച്ചുവീണ് അപകടത്തിൽ പെട്ടതായി സംശയം, അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെച്ചൂച്ചിറ സ്വദേശിയായ യുവാവി തെറിച്ചുവീണ് അപകടത്തിൽ പെട്ടതായി സംശയം. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെച്ചൂച്ചിറ കുമ്ബിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീതിനെ (32)യാണ് ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽ വെച്ച് കാണാതായത്.മംഗളൂരുവിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞ് വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്ബോഴാണ് സംഭവം.

ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടതിന് പിന്നാലെ ശുചിമുറിയിൽ പോകുന്നതിനായി വിനീത് എഴുന്നേറ്റു പോയതാണെന്നും പിന്നെ തിരികെ വന്നില്ലെന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ സുഹൃത്തുക്കൾ ശുചിമുറിയിൽ വിനീതിനെ തിരക്കി ചെന്നെത്തി അപ്പോൾ മുതൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഈ സമയം ട്രെയിനിൽ പിന്നിലെ കംമ്ബാർട്ടുമെൻ്റിൽ ഇരുന്നയാൾ ഒരാൾ വാതിലിലൂടെ പുറത്തേക്കു വീണതായി കണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. തുടർന്ന് സുഹൃത്തുക്കൾ കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി പരിശോധന നടത്തി.നാട്ടുകാരുടെ സംഘവും പരിശോധനക്ക് കൂടിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല.

വീണതായി സംശയം തോന്നിയ സ്ഥലത്ത് മൂന്നൂറ് മീറ്ററിന് ഇടക്ക് നദിയിൽ രണ്ട് പാലം ഉള്ളതായി പൊലീസ് പറയുന്നു. ഇനി നദിയിലാണ് തിരച്ചിൽ നടത്തേണ്ടതെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾ വെച്ചുച്ചിറ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണത്തിനായി പരാതി റെയിൽവേ പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *