
പട്ടാമ്പി: പാർക്കിൽ ഓണം ആഘോഷിക്കാൻ എത്തിയത് നൂറുകണക്കിന് ആളുകൾ. ഭാരതപ്പുഴയോരത്താണ് ഇഎംഎസിന്റെ നാമധേയത്തിൽ പൂർണമായും എംഎൽഎ ഫണ്ടിൽ പാർക്ക് നിർമ്മിച്ചത്. മുഹമ്മദ് മുഹ്സിനും ജനപ്രതിനിധികളും പാർക്കിൽ എത്തിയതോടെ സായാഹ്നം ആഘോഷമായി.പട്ടാമ്പിയിൽ ഒഴിവുകളുകൾ ചിലവഴിക്കാൻ പൊതുജനങ്ങൾക്കായി നിർമ്മിച്ച ഈ എം എസ് പാർക്കിൽ ഓണ ദിനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കുട്ടികൾ മുതൽ പ്രായമായവർ വരെ സായാഹ്നം ചിലവഴിക്കാൻ പാർക്കിലേക്ക് ഒഴുകിയെത്തി. കുടുംബമായും കൂട്ടുകാരുമായുമൊക്കെയാണ് ആളുകൾ എത്തിയത്.തൻറെ ശ്രമഫലം കൊണ്ട് പട്ടാമ്പിയിൽ ആരംഭിച്ച പാർക്കിൽ എത്തിയ ആളുകളുടെ സന്തോഷം നേരിട്ട് കാണാൻ മുഹമ്മദ് മുഹ്സിൻ എംഎൽഎയും പാർക്കിൽ എത്തി.
കുട്ടികളുമായി സെൽഫിയെടുത്തും ആളുകളുമായി വിശേഷം പങ്കുവെച്ചും എംഎൽഎയും ജനപ്രതിനിധികളും പൊതു സമൂഹവും ഓണക്കാല സായാഹ്നം ആഘോഷമാക്കി. പാർക്കിലെത്തിയ കുട്ടികളുടെ ആഹ്ലാദം വലുതായിരുന്നു. ഇതുകണ്ട രക്ഷിതാക്കളും ഏറെ സന്തോഷത്തിലായി. ഇതുവരെ ഇത്തരത്തിൽ ആഘോഷവേളകൾ ഉല്ലസിക്കാൻ പട്ടാമ്പിക്കാർ ആശ്രയിച്ചിരുന്നത് തൃത്താല വെള്ളിയാങ്കലിനെയും ഷൊർണൂർ ഭാരതപ്പുഴയെയും ഒക്കെയായിരുന്നു. ഇഎംഎസ് പാർക്ക് യാഥാർത്ഥ്യമായതിൽ വലിയ സന്തോഷത്തിലാണ് പട്ടാമ്പിക്കാർ.