Banner Ads

കേരളത്തിൽ വെയിറ്റിങ് ലിസ്റ്റ്; വന്ദേഭാരതിൽ ബെംഗളൂരുവിലേക്ക് പോകാൻ യാത്രക്കാർ കണ്ടെത്തിയ, രണ്ട് ടിക്കറ്റ് തന്ത്രം

എറണാകുളം : എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചെങ്കിലും കേരളത്തിലെ യാത്രക്കാർക്ക് സ്ഥിരമായി ടിക്കറ്റ് ക്ഷാമം നേരിടുകയാണ്. ട്രെയിനിന് സ്റ്റോപ്പുള്ള എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ഡിസംബർ രണ്ട് വരെ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്.

കേരളത്തിലെ സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ യാത്രക്കാർ ബെംഗളൂരുവിലേക്ക് എത്താൻ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. പാലക്കാടുമായി വെറും 52 കിലോമീറ്റർ മാത്രം ദൂരമുള്ള കോയമ്പത്തൂർ വരെ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുക. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യുക.

ഈ മാസം 20 മുതൽ കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ടിക്കറ്റുകൾ ലഭ്യമായിരിക്കെ അതേ ദിവസം പോലും പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ടുള്ള ടിക്കറ്റുകൾ ലഭ്യമല്ലെന്നതാണ് ശ്രദ്ധേയമായ വൈരുധ്യം. ഈ രണ്ട് ടിക്കറ്റ് തന്ത്രം ഉപയോഗിച്ച് കേരളത്തിലെ യാത്രക്കാർക്ക് വന്ദേഭാരത് വഴി എളുപ്പത്തിൽ ബെംഗളൂരുവിലെത്താൻ സാധിക്കും.