
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
ഡയാലിസിസിനും 72 മണിക്കൂര്‍ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്‌നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തല്‍. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ പ്രവേശിപ്പിച്ചത്.വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട് . ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തുള്ളതിനെ അപേക്ഷിച്ച് നേരിയ പുരോഗതി ഉണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.