Banner Ads

വിളയൂർ ഞെട്ടലിൽ: ഓൺലൈൻ തട്ടിപ്പ് കേസിൽ യുവതിയും യുവാവും കസ്റ്റഡിയിൽ.

ഓൺലൈൻ തട്ടിപ്പ് കേസിൽ വിളയൂർ സ്വദേശികളായ യുവതിയെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്ത് തെലുങ്കാന പോലീസ്. വിളയൂർ സ്വദേശി കടക്കാട്ടുപറമ്പിൽ 25 വയസ്സുകാരൻ മുഹമ്മദ് ഫാരിസിനെയും, പേരടിയൂർ സ്വദേശിനി പ്രിയയെയുമാണ് തെലുങ്കാന പോലീസ് കസ്റ്റഡിയിൽ എടുത്തത്.

തെലുങ്കാന ആസ്ത്ഥാനമായി നടന്ന ഓൺലൈൻ തട്ടിപ്പിൽ പണം കൈമാറിയ അക്കൗണ്ട് തിരിഞ്ഞാണ് തെലുങ്കാന പോലീസ് പട്ടാമ്പി വിളയൂരിൽ എത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലാണ് വിളയൂർ പേരടിയൂർ സ്വദേശികൾ കുറ്റകൃത്യത്തിൽ കണ്ണികൾ ആയിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചത്.

തുടർന്ന് തെലുങ്കാനയിൽ നിന്ന് അന്വേഷണസംഘം പേരടിയൂരിൽ എത്തുകയും വിളയൂർ സ്വദേശി കടക്കാട്ടുപറമ്പിൽ 25 വയസ്സുകാരൻ മുഹമ്മദ് ഫാരിസിനെയും, പേരടിയൂർ സ്വദേശിനി പ്രിയയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുഹമ്മദ് ഫാരിസ് പ്രിയയെ കബളിപ്പിച്ചാണ് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയതെന്നാണ് പോലിസ് നൽകുന്ന വിവരം.

കൊപ്പം സ്റ്റേഷനിൽ ഹാജരാക്കിയ പ്രതികളെ തെലുങ്കാനയിലേക്ക് തുടരാന്വേഷണത്തിനായി കൊണ്ടുപോയതായാണ് വിവരം. ഇവരുടെ ബന്ധുക്കൾ തെലുങ്കാനയിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.