Banner Ads

തമിഴകത്ത് ഇനി വിജയ് ഭരണം; കോട്ട തകർത്ത് ദളപതി, കൈകോർത്ത് കോൺഗ്രസ്

ചെന്നൈ : ആറ് പതിറ്റാണ്ട് നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുത്തക തകർത്ത് തമിഴ്‌നാടിന്റെ ഭരണസാരഥ്യത്തിലേക്ക് നടൻ വിജയ്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു.

നാളെ രാവിലെ 11:30ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ് അധികാരമേൽക്കും. ബിജെപിയുമായോ എൻഡിഎ സഖ്യകക്ഷികളുമായോ യാതൊരുവിധ സഹകരണവും പാടില്ലെന്ന കർശന നിബന്ധനയോടെയാണ് കോൺഗ്രസ് വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്നത്.

ബിജെപി ഭരണത്തിന് തമിഴ്‌നാട്ടിൽ അവസരം നൽകില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് പിന്തുണ നൽകാൻ ധാരണയായത്. ഹൈക്കമാൻഡ് അനുമതിയോടെയുള്ള ഔദ്യോഗിക റിപ്പോർട്ട് ഉടൻ ഗവർണർക്ക് സമർപ്പിക്കും.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി വിജയ് ഗവർണർക്ക് കത്ത് നൽകി. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസിന് പുറമെ ചില ചെറുകക്ഷികളും സർക്കാരിന്റെ ഭാഗമായേക്കും.