Banner Ads

കോട്ടയം എംസി റോഡിൽ വാഹനാപകടം; സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോട്ടയം:എം സി റോഡിൽ ബൈക്കപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം ചാത്തന്നൂർ സ്വദേശി സിദ്ധാർത്ഥ് (20) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാവിലെ പത്തരയോട് കൂടി നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ആയിരുന്നു അപകടം.

ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസ്സിലും പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.