Banner Ads

ജനപ്രിയമായി വന്ദേഭാരത്; എക്സിക്യൂട്ടീവ് ക്ലാസ്സിൽ ടിക്കറ്റില്ല, ബുക്കിംഗ് കുതിക്കുന്നു

കൊച്ചി : ബെംഗളൂരു-കൊച്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് വൻ ഡിമാൻഡ്. സർവീസ് ആരംഭിച്ചയുടൻ തന്നെ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുതീർന്നു. എക്സിക്യൂട്ടീവ് ക്ലാസില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് ബുക്കിംഗ് തീര്‍ന്നപ്പോള്‍ എ സി ചെയര്‍കാറില്‍ 11, 16,17 തിയതികളില്‍ ടിക്കറ്റില്ല.

13,14 തിയതികളില്‍ ഉടന്‍ ടിക്കറ്റ് തീരുന്ന രീതിയില്‍ ബുക്കിംഗ് കുതിക്കുകയാണ്. ഇന്നലെ (നവംബർ 8) പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.