
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ദുർഗാപൂരിലുള്ള ആശുപത്രി ക്യാമ്പസിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി ക്യാമ്പസിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം നടക്കുകയാണെന്നും പശ്ചിമ ബംഗാൾ പോലീസ് അറിയിച്ചു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.