Banner Ads

യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ല ; കാലുപിടിക്കുമ്പോൾ മുഖത്തിന് ചവിട്ടുന്നു,പി.വി.അൻവർ വാർത്താസമ്മേളനത്തിൽ

മലപ്പുറം: യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ല കാലുപിടിക്കുമ്പോൾ മുഖത്തിന് ചവിട്ടുന്നു,പി.വി.അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനി കാലുപിടിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കംപ്യൂട്ടറിൽ മാത്രമുള്ള പാർട്ടിവരെ ഘടകക്ഷികളായ യു.ഡി.എഫിൽ തന്റെ പാർട്ടിയെ മാറ്റിനിർത്തുന്നത് ആരുടെ താൽപര്യമാണെന്നും എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഈ സർക്കാറിനെ താഴെ ഇറക്കാനാണ് താൻ രാജിവെച്ചത്. അതുകൊണ്ടാണ് യു.ഡി.എഫുമായി ഒരുമിച്ച് പോകാൻ തീരുമാനിച്ചത്. എന്നാൽ യു.ഡി.എഫ് നേതൃത്വം പറഞ്ഞ വാക്കുപാലിച്ചില്ലെന്നും അൻവർ പറഞ്ഞു.