Banner Ads

രണ്ട് വർഷത്തെ ഒളിവ് ജീവിതം അവസാനിച്ചു; 68 ലക്ഷം തട്ടിയ യുവതി പിടിയിൽ

പാലക്കാട് : ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവാവിൽ നിന്ന് 68 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. 35 വയസുകാരിയായ മുബീനയാണ് എറണാകുളം ലുലു മാളിൽ വെച്ച് പോലീസിന്റെ പിടിയിലായത്. ഏകദേശം ഒന്നര വർഷക്കാലമാണ് മുബീന യുവാവിനെ വഞ്ചിക്കുകയും പലതവണയായി പണം കൈക്കലാക്കുകയും ചെയ്തത്. 2023ൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷമായി പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് എറണാകുളം ലുലു മാളിൽ വെച്ച് യുവതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് മുബീനയുടെ കൈവശം ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. മുബീനയോടൊപ്പം ലിവിങ് ടുഗെതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി ശ്യാം സന്തോഷ് നേരത്തെ പിടിയിലായിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിലാണ്.