
തലശേരി :പാനൂരിൽ വീണ്ടും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ഇവ കണ്ടെത്തിയത്. സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്ബ് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇവ കണ്ടത് ഉടൻ പാനൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഡോഗ് ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തി. 2024 ഏപ്രിലിൽ സി.പി.എം പ്രവർത്തകൻ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സ്ഥലമാണിത്. മൂന്ന് പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിരുന്നു.