
തൃശ്ശൂർ:തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. കുന്നംകുളം കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്.
ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81) കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.