Banner Ads

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് സ്കൂട്ടർ കവർന്നു; കാപ്പ കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ

കൊച്ചി : എറണാകുളം തൃക്കാക്കരയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് സ്കൂട്ടർ മോഷണം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശൻ എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് ഇരുവരും ചേർന്ന് യുവാവിനെ ആക്രമിച്ചത്. അറസ്റ്റിലായ പ്രതികളിൽ ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.