
തിരുവനന്തപുരം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.875 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ കരിക്കുഴി തടത്തരികത്ത് വീട്ടിൽ ഷജീർ (44), ആനാട് കല്ലടക്കുന്ന് വൈഷ്ണവി ഭവനിൽ ബൈജു (46) എന്നിവരാണ് പിടിയിലായത്. പുരവൂർകോണം ഭാഗത്ത് വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ ഷജീർ മോഷണം, പിടിച്ചുപറി, അടിപിടി ഉൾപ്പെടെ 20-ഓളം കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.