Banner Ads

ഇരുപത് ഹോം അപ്ലയൻസസ് വെറും 59,999 ന്; മൈജിയിൽ ഓഫറുകളുടെ പെരുമഴ

കൊച്ചി : ടെക് ലോകത്ത് ഇരുപത് വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി മൈജി 48 മണിക്കൂർ നീണ്ടുനിൽക്കുന്ന വാർഷിക വിൽപ്പന (Anniversary Sale) ആരംഭിച്ചു. ശനിയും ഞായറുമായി നടക്കുന്ന ഈ സെയിലിൽ ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളും കുറഞ്ഞ വിലകളുമാണ് ഒരുക്കിയിരിക്കുന്നത്. 2,04,056 രൂപ വില വരുന്ന ഇരുപത് ഹോം ആൻഡ് കിച്ചൺ അപ്ലയൻസസുകളുടെ കോംബോ വെറും 59,999 രൂപയ്ക്ക് സ്വന്തമാക്കാം.

ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ടിവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ഓരോ 10,000 രൂപയുടെ വാങ്ങലിനും 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഓഫറുകൾ ഓൺലൈനിൽ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും myg.in സന്ദർശിക്കുകയോ 9249001001 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.