Banner Ads

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസിൽ വിചാരണ പൂർത്തിയായി; വിധി നവംബർ 25ന്

കണ്ണൂർ : പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി നവംബർ 25ന് വിധി പ്രസ്താവിക്കും. കേസിൽ ഇരുഭാഗത്തിന്റെയും അന്തിമ വാദം പൂർത്തിയായതിനെ തുടർന്നാണ് വിധി പറയാൻ തീയതി നിശ്ചയിച്ചത്. 2016 ജൂലൈ 11നാണ് പയ്യന്നൂർ കുന്നരുവിലെ വീടിന് മുന്നിൽ വെച്ച് സി വി ധനരാജ് കൊല്ലപ്പെട്ടത്.

ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 20 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ധനരാജിന്റെ അമ്മ, ഭാര്യ എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികളെ വിചാരണ വേളയിൽ കോടതി വിസ്തരിച്ചു. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബിജു വധക്കേസിൽ സിപിഎം പ്രവർത്തകരാണ് പ്രതികൾ.