
പട്ടാമ്പി :മരം കടപുഴകി റോഡിലേക്ക് വീണു. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിസിടിവി ദൃശ്യം പുറത്ത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം.തൃത്താല പട്ടാമ്പി റോഡിൽ ഫെഡറൽ ബാങ്കിന് മുൻവശത്തെ മരമാണ് റോഡിന് കുറുകെ വീണത്. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. ഫയർഫോഴ്സും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തിയാണ് മരം റോഡിൽ നിന്നും നീക്കം ചെയ്തത്.