
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് യാത്രാബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ശബരിമലയിലെ പമ്പ ഡിപ്പോയിലേക്ക് 448 ബസുകൾ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.വിവിധ ഡിപ്പോകളിൽ നിന്നാണ് ഈ ബസുകൾ തിരഞ്ഞെടുത്തിട്ടുള്ളത്.
ഈ ബസുകളുടെ എല്ലാവിധ അറ്റകുറ്റപ്പണികളും ഉടൻ പൂർത്തിയാക്കണമെന്നും എല്ലാ ബസുകളിലും ഫയർ എക്സ്റ്റിംഗ്യൂഷറുകൾ (Fire Extinguisher) ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.ബസുകൾ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്ന വർക്ക്‌ഷോപ്പുകൾ പമ്പയിലേക്ക് അയയ്‌ക്കേണ്ട 448 ബസുകളിൽ 408 എണ്ണം വിവിധ വർക്ക്‌ഷോപ്പുകളിലേക്ക് അറ്റകുറ്റപ്പണികൾക്കായി എത്തിക്കും.
പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പ്: 174 ബസുകൾ മാവേലിക്കര റീജണൽ വർക്ക്‌ഷോപ്പ്: 82 ബസുകൾ ആലുവ റീജണൽ വർക്ക്‌ഷോപ്പ്: 66 ബസുകൾ എടപ്പാൾ റീജണൽ വർക്ക്‌ഷോപ്പ്: 46 ബസുകൾ കോഴിക്കോട് റീജണൽ വർക്ക്‌ഷോപ്പ്: 40 ബസുകൾ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബസുകൾ സജ്ജമാക്കുന്നതിനുവേണ്ടിയാണ് നേരത്തെ തന്നെ ബസുകൾ തിരഞ്ഞെടുത്ത് വർക്ക്‌ഷോപ്പുകളിൽ എത്തിക്കാൻ നിർദേശിച്ചിട്ടുള്ളത്.