
കൊച്ചി : വടക്കൻ കേരളത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി റെയിൽവേ പുതിയ ട്രെയിനുകൾ പരിഗണിക്കുന്നു. വൈകുന്നേരം 6.15 മുതൽ രാത്രി 10.45 വരെയുള്ള സമയത്ത് കണ്ണൂരിലേക്ക് സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ട്രെയിനുകൾ ഏർപ്പെടുത്തുമെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ ഉറപ്പുനൽകി. നിലവിൽ ഈ സമയത്ത് ട്രെയിനുകൾ ഇല്ലാത്തതിനാൽ വടക്കൻ കേരളത്തിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.
ഇതിനൊരു പരിഹാരമായി വൈകിട്ട് 6.15-ന് കോഴിക്കോടു നിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ രാത്രി 8 മണിക്ക് കോഴിക്കോടു നിന്ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ പാലക്കാട് ഡിവിഷൻ ഓഫീസ് ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് നിവേദനം അയച്ചിട്ടുണ്ട്. പാസഞ്ചേഴ്സ് അസോസിയേഷനുകൾ നേരത്തെ ഡി.ആർ.എമ്മിന് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകിയിരുന്നു.