Banner Ads

യാത്രാദുരന്തം: പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.

കൊച്ചി: പെരുമ്പാവൂർ അല്ലപ്ര കമ്ബിനിപ്പടിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം.അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്.

ഇവരെ ഉടൻതന്നെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂട്ടിയിടിയെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി.