
കോട്ടയം : കെഎസ്ആർടിസി ബസ്സിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രിയുടെ നടപടി നേരിട്ട ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വെച്ച് കുഴഞ്ഞുവീണത്. ഉടൻതന്നെ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ട സംഭവത്തിൽ ജയ്മോൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടപടിയെടുത്തിരുന്നു. ജയ്മോൻ ജോസഫിനെ പുതുക്കാടേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു.