മലപ്പുറം : മലപ്പുറം തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് വെബ്സൈറ്റില്‍ നിന്ന് കാണാതായാതായി പരാതി. 17 പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ ടിസികള്‍ ആണ് നഷ്ടമായത്. hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറിയാണ് ടിസികള്‍ നീക്കം ചെയ്തത്.
സ്‌കൂള്‍ പ്രിൻസിപ്പാളിന്‍റെ അനുവാദമില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്. ടിസി നഷ്ടപ്പെട്ടതിനാൽ 17 വിദ്യാർത്ഥികള്‍ അഡ്മിഷൻ ലിസ്റ്റില്‍ നിന്ന് പുറത്തായതായാണ് ലഭിക്കുന്ന വിവരം. എന്നാൽ ടിസി നീക്കിയത് സ്കൂളിനകത്ത് തന്നെയുള്ളവരാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാള്‍ ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.