Banner Ads

കണ്ണൂരിൽ പുലർച്ചെ നായാട്ടിനിടെ ദാരുണാന്ത്യം; റബ്ബർ തോട്ടത്തിൽ മൃതദേഹം

കണ്ണൂർ : കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ നായാട്ടിനിടെയുണ്ടായ വെടിവെപ്പിൽ യുവാവ് മരിച്ചു. എടക്കോം സ്വദേശി സിജോ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. റബ്ബർ തോട്ടത്തിൽ നിന്നാണ് സിജോയുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സിജോയ്‌ക്കൊപ്പം നായാട്ടിനുണ്ടായിരുന്ന ഒരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പെരിങ്ങോം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.