Banner Ads

മീൻപിടുത്തത്തിനിടെ ദുരന്തം: യുവാവിൻ്റെ കൺപോളയിൽ ചൂണ്ടക്കൊളുത്ത് തുളച്ചുകയറി

കോഴിക്കോട്: ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഉള്ള്യേരി ഉള്ളൂർകടവ് സ്വദേശിയായ അർജുൻ്റെ കൺപോളയിൽ ചൂണ്ടക്കൊളുത്ത് തുളച്ചുകയറി. ഇന്നലെ വൈകീട്ടാണ് ഉള്ളൂർക്കടവ് പാലത്തിന് സമീപത്തുവെച്ച് സംഭവം നടന്നത്.

മീൻ പിടിക്കുന്നതിനിടയിൽ അബദ്ധത്തിൽ ചൂണ്ടക്കൊളുത്ത് കൺപോളയിൽ കുടുങ്ങുകയായിരുന്നു.വിവരം അറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കട്ടർ ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് കൺപോളയിൽ നിന്ന് നീക്കം ചെയ്തു.

റെസ്‌ക്യൂ ഓഫീസർമാരായ സജിൻ, രതീഷ് കെ.എൻ., സുകേഷ്, ഷാജു, ഹോം ഗാർഡ് പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.