
പത്തനംതിട്ട : ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യു.ഡി.എഫിന് നൊമ്പരവും കണ്ണീരുമാണുള്ളതെന്നും ശബരിമലയിലെ പ്രതിഷേധങ്ങൾ എന്തിനെന്ന് പോലും പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലേക്കുള്ള റോഡുകൾ തകർന്നത് യു.ഡി.എഫ്. ഭരണകാലത്താണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മികച്ച കുണ്ടും കുഴിയും അന്ന് റോഡുകളിൽ കാണാമായിരുന്നു. ആ റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.