
തൃശ്ശൂർ : തൃശ്ശൂർ പൂരം അട്ടിമറി കേസിൽ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളി പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ളതാണെന്നും വാദികളെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ വിമർശിച്ചു.
പൂരം കലക്കലിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കാണാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.