
കോഴിക്കോട്:സഹോദരിയെ സ്കൂൾ വാനിൽ നിന്ന് ഇറക്കാനായി പോയ മൂന്ന് വയസ്സുകാരൻ അതേ വാനിടിച്ച് ദാരുണമായി മരിച്ചു. മാനിപുരം സ്വദേശി മുന്നീറിൻ്റെ മകൻ ഉവൈസാണ് (3) അമ്മയുടെ കൺമുന്നിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
സ്കൂൾ വിട്ടുവന്ന സഹോദരിയെ സ്വീകരിക്കാൻ അമ്മയ്ക്കൊപ്പം വീടിന് മുന്നിലെത്തിയതായിരുന്നു ഉവൈസ്. സഹോദരിയെ വാനിൽ നിന്നിറക്കിയ ശേഷം അമ്മ ഡോർ അടയ്ക്കുന്നതിനിടെ, കൈവിട്ടുപോയ കുട്ടി പിന്നോട്ടെടുത്ത വാനിന്റെ മുന്നിൽപ്പെടുകയായിരുന്നു. വീടിന്റെ മുൻപിൽ വെച്ച് തന്നെയാണ് ഈ ദാരുണ അപകടം സംഭവിച്ചത്.