Banner Ads

മുക്കത്ത് സ്വകാര്യ ബസ് ഇടിച്ച്; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകൻ മുഹമ്മദ് ഹിബാൻ (3) ആണ് മരിച്ചത്. മുക്കം നോർത്ത് കാരശ്ശേരിയിൽ ഇന്ന് വൈകീട്ടാണ് സംഭവം.

സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരനായ മുഹമ്മദ് ഹിബാൻ റോഡിലേക്ക് തെറിച്ചു വീഴുകയും ബസ് ഇടിച്ചു കയറുകയായിരുന്നു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.