Banner Ads

പയ്യന്നൂരിൽ കാറിൽ വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎ യുമായി ; യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പയ്യന്നൂർ: പയ്യന്നൂരിൽ കാറിൽ വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽകുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പെയിന്റിംഗ് തൊഴിലാളിയുടെ ഭാര്യ പി. പ്രജിത(29), എടാട്ടെ കെ.പി. ഷിജിനാസ്(34), പയ്യന്നൂരിൽ വില്ലനക്കായി എം ഡി എം എ എത്തിച്ചപെരുമ്ബ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ പി ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ഇന്നു പുലർച്ചെ 2.45 മണിയോടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂർ കോളേജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാ എംഡിഎംഎയുമായി പ്രതികൾ പോലീസ് പിടിയിലായത്. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ നിർത്തിയിട്ടിരുന്ന കാറിൽനിന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്. തൃശൂരുള്ള ഷെഫീഖ് എന്നയാളിൽനിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. കാറിൽനിന്ന് ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റൽ ത്രാസും പോലീസ് കണ്ടെടുത്തു. കാറും പ്രതികളുടെ മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *