
തൃശൂർ: ഷൊർണൂർ റോഡിൽ ഷോപ്പിംഗ് സെന്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്നു ബൈക്കുകൾ കത്തി നശിച്ചു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ എച്ച്.ഡി.എഫ്.സി. ബാങ്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കാണ് തീപിടിച്ച് കത്തി നശിച്ചത്.ഓടിച്ചു കൊണ്ടുവന്ന് പാർക്ക് ചെയ്ത ഉടൻ ബുള്ളറ്റിൽനിന്നും തീ പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഷോർട്ട് സർക്യൂട്ട് കാരണം ഒരു ബൈക്കിൽ തീപിടിക്കുകയും മറ്റു ബൈക്കുകളിലേക്ക് തീ പടരുകയുമായിരുന്നു. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തൊട്ടടുത്തു പാർക്ക് ചെയ്യിരുന്ന കാർ സുരക്ഷിതമാക്കിയാണ് ഫയർഫോഴ്സ് തീയണച്ചത്. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാൻ ഷട്ടറുകൾ അടച്ചതും വലിയ അപകടം ഒഴിവാക്കി.