Banner Ads

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗം; കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ കേസ്

കോഴിക്കോട് : പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിനെതിരെ കേസെടുത്തു. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് സൂരജ് ഭീഷണിപ്പെടുത്തിയത്.

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലായിരുന്നു സൂരജിന്റെ പ്രസംഗം. കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ നേരിടുമെന്നുമാണ് സൂരജ് ഭീഷണി മുഴക്കിയത്.