Banner Ads

സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തു ; ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പരാമർശിച്ച് പ്രധാനമന്ത്രി

ജയ്‌പൂർ: സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തു ബിക്കാനീരിലെ ‘ജനസഭ’യിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തുവെന്നും ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയ മുഖമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. 140 കോടി ജനങ്ങളുടെ മനസിനെ വേദനിപ്പിച്ചു. തുടർന്ന് ഭീകരവാദത്തെ മണ്ണിൽ കുഴിച്ചു മൂടുo ഞങ്ങളെന്ന് പ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് മൂന്ന് സേനകൾക്കും തിരിച്ചടിക്കാൻ ഇന്ത്യ അനുമതി കൊടുത്തത് എന്ന് മോദി പറഞ്ഞു