തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക് എത്തി. ഇന്നലെ വൈകുന്നേരം നാല് മണി വരെയുള്ള കണക്ക് പ്രകാരം 69,70,438 ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേത് അടക്കം 12,78,720 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്. തിരുവനന്തപുരത്ത് 9,21,360 ടിക്കറ്റുകളും തൃശ്ശൂരില്‍ 8,44390 ടിക്കറ്റുകളുമാണ് വിറ്റുപോയിട്ടുള്ളത്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 കോടീശ്വരന്മാരാവും ഇത്തവണയുണ്ടാവുക. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും അതിനനുസൃതമായി അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ വില്‍പ്പനയ്ക്ക് എത്തിയത്.