Banner Ads

തിരുവനന്തപുരം വിമാനത്താവളം സജ്ജം: അന്താരാഷ്ട്ര റൂട്ടിലെ രണ്ട് വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിട്ടു.

തിരുവനന്തപുരം:ശ്രീലങ്കയിലെ കൊളംബോയിൽ അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയെ തുടർന്ന്, മിഡിൽ ഈസ്റ്റിൽ നിന്നും പുറപ്പെട്ട രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ന് രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടു.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വിമാനങ്ങൾ തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ഇസ്താംബൂളിൽ നിന്നുള്ള ഈ വിമാനത്തിൽ 258 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.സൗദി അറേബ്യയിലെ ദമ്മാമിൽ നിന്നുള്ള ഈ വിമാനത്തിൽ ജീവനക്കാരടക്കം 186 പേർ ഉണ്ടായിരുന്നു.സൗദി അറേബ്യയിലെ ദമ്മാമിൽ നിന്നുള്ള ഈ വിമാനത്തിൽ ജീവനക്കാരടക്കം 186 പേർ ഉണ്ടായിരുന്നു.

തുർക്കി എയർലൈൻസ് വിമാനം 268 പേരെയും ശ്രീലങ്കൻ എയർലൈൻസ് വിമാനം 186 പേരെയും വഹിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്.കൊളംബോയിലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനങ്ങൾ ഉടൻ തന്നെ അവിടേക്ക് യാത്ര തുടർന്നു. തുർക്കി എയർലൈൻസ് വിമാനം രാവിലെ 8.38-നും ശ്രീലങ്കൻ എയർലൈൻസ് വിമാനം 8.48-നും തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ടു.