തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം അലംങ്കോലപ്പെടുത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാറിന്റെ പ്രതികരണം പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയെങ്കിലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂവെന്നായിരുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത് 6 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ്.
അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി തന്നെ നടക്കണം. എങ്കിലേ പൂരം ഭംഗിയായും പൂര്‍ണമായും നടന്നൂ എന്ന് പറയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് ആരംഭിക്കുന്ന സമയം മുതല്‍ പല രീതിയിലുള്ള തടസ്സങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘങ്ങൾ ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ആരാണ് അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും? എന്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും? ഇക്കാര്യങ്ങളാണ് ഇനി അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.