Banner Ads

ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടർമാരില്ല; രോഗികള്‍ ദുരിതത്തില്‍.

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിനുകീഴില്‍ പ്രവർത്തിച്ചുവരുന്ന ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികള്‍ ദുരിതത്തിൽ വലയുന്നു.ദിനംപ്രതി 150 മുതല്‍ 200 വരെ രോഗികളാണ് എത്തുന്നത്. ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസർ അടക്കം നാല് ഡോക്ടർമാർ സ്ഥിരമായി ഉണ്ടായിരുന്നതാണ്. എന്നാല്‍ ഏതാനും ദിവസങ്ങളായി രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ചില ദിവസങ്ങളില്‍ ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വയോധികരടക്കമുള്ള രോഗികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.എന്നാല്‍, ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടർമാരുടെ കുറവില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് നിയമിച്ച ഡോക്ടർ അടക്കം നാല് ഡോക്ടർ പരിശോധന നടത്തുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഡോക്ടറുടെ കാലാവധി അവസാനിച്ചതിനാല്‍ ഒരു ഡോക്ടറുടെ കുറവുവന്നിട്ടുണ്ട്. നവംബർ ഏഴിനുശേഷം പുതിയ ഡോക്ടർ വരുന്നതോടെ പരിഹാരമാകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു


     
                
                

Leave a Reply

Your email address will not be published. Required fields are marked *