
വൈക്കം: ഉല്ലല കാളിശ്വരം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിത്തുറന്ന മോഷ്ടാക്കൾ അവിടെ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ബുധനാഴ്ച രാവിലെ ശ്രീകാര്യക്കാരൻ എത്തിയപ്പോഴാണ് കൗണ്ടറിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
ഉല്ലല 737-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ഷേത്രം. വൈക്കം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചുവരികയാണെന്നും, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം പ്രസിഡന്റ് ജി. സുരേഷ് ബാബുവും മാനേജർ കെ. കൃഷ്ണകുമാറും ആവശ്യപ്പെട്ടു.