തൃശൂർ ;പോസ്റ്റ് ഓഫീസിൽ മോഷണം. അയ്യന്തോൾ പോസ്റ്റ് ഓഫീസിലാണ് മോഷണം നടന്നത്. മൂന്നു ലക്ഷത്തോളം രൂപ ഓഫീലുണ്ടായിരുന്നു എന്ന കരുതപ്പെടുന്നു. എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നത് പരിശോധനകൾക്ക് ശേഷമേ പറയാൻ സാധിക്കൂ എന്ന് പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തുകയാണ്.
അംബേദ്ക്കർ ജയന്തിയും ഞായറാഴ്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസമായി പോസ്റ്റ് ഓഫീസ് അവധിയായിരുന്നു. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസ് തുറക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ മുകൾഭാഗം എടുത്തു മാറ്റിയാണ് മോഷ്ടാക്കൾ ഓഫീസിന് ഉള്ളിലേക്ക് പ്രേവേശിച്ചത്. നഷ്ടപ്പെട്ട പണം സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. മൂന്നു ലക്ഷത്തോളം രൂപ ഓഫീസിലുണ്ടായിരുന്നു.
പണം മുഴുവൻ നഷ്ടമായിട്ടുണ്ടോ മറ്റ് വസ്തുക്കൾ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധമകൾക്ക് ശേഷമേ പറയാൻ സാധിക്കുകയുള്ളു എന്ന് പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. തൃശൂർ വെസ്റ്റ് പൊലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.