
തൃശൂർ: തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ യില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശ്ശൂർ പൂരത്തിലെ മാറ്റിനിർത്താനാവാത്ത ഒരു ലഹരിയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
പൂരം വിളംബരം ചെയ്തു നെയ്തല കാവിൽ അമ്മയുടെ കോലം ശിരസ്സിലേറ്റി വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തള്ളിത്തുടർന്ന് തെച്ചിക്കോട്ടുകാവ് പുരുഷാരത്തിലേക്ക് ഇറങ്ങിവരുന്ന കാഴ്ച തൃശ്ശൂരിന്റെയും പൂര പ്രേമികളുടെയും ഇത്തവണത്തെ നഷ്ടo. കഴിഞ്ഞതവണ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു.
ആന വരുമ്പോൾ തിരക്ക് കൂടുന്നതും, അതിനാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ടാണ് പിൻമാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചിരിക്കുന്നത്.പൂരത്തിനെത്തുന്ന കൊമ്പൻ രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ടുവർഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അതിനുമുൻപ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. അഞ്ചുവർഷം തൃശ്ശൂർ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു.
ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റിയതോടെ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തിയിരുന്നത്. എന്നാൽ ഇത്തവണ അതിനും കൊമ്പൻ എത്തില്ല. കൂടാതെ ആനയെ പൂരത്തിനെത്തിക്കണമെങ്കിൽ നിരവധി വിലക്കുകൾ മറികടക്കുകയും വേണം.