മൂവാറ്റുപുഴ :കെട്ടിടനിര്‍മാണ തൊഴിലാളിയായ നൂറുല്‍ ഇസ്ലാംന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ജോലിക്കു പോയി വൈകിട്ട് തിരികെ താമസ സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റിന ബിബി(26)യെയാണ് താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.